മഞ്ജുവിനൊപ്പം സെൽഫിയെടുത്ത് തെരഞ്ഞെടുപ്പ് ഓഫീസർമാർ; വിവാദം പുകയുന്നു

പോളിംഗ് ബൂത്തിനകത്തു വെച്ച് സിനിമാതാരം മഞ്ജുവിനൊപ്പം സെൽഫിയെടുത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. തൃശൂർ ജില്ലയിലെ പുള്ളിലുള്ള പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥർ മഞ്ജുവിനൊപ്പം സെൽഫി എടുത്തത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.

ഉദ്യോഗസ്ഥർ വോട്ടിംഗ് പോലും നിർത്തി വെച്ച് സെൽഫിയെടുത്തു എന്നാണ് ആരോപണം. പോളിംഗ് ബൂത്തിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ മഞ്ജുവിനൊപ്പം സെൽഫിയെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

നേരത്തെ നടൻ ദിലീപിനൊപ്പം സെൽഫിയെടുത്ത വനിതാ പോളിംഗ് ഓഫീസറുടെ നടപടിയും വിവാദമായിരുന്നു. പാ​ല​സ് റോ​ഡി​ലെ ബൂ​ത്തി​ൽ വെച്ചായിരുന്നു സംഭവം. വോ​ട്ട് ചെ​യ്ത​ശേ​ഷം ബൂ​ത്തി​നു പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പി​നു പി​ന്നാ​ലെ ചെ​ന്നു വ​നി​താ പോ​ളിം​ഗ് ഓ​ഫീ​സ​ർ സെ​ൽ​ഫി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വോ​ട്ട് ചെ​യ്യാ​ൻ വ​ന്ന​വ​രും സെ​ൽ​ഫി​ക്കാ​യി തി​ര​ക്കു​കൂ​ട്ടി. ദി​ലീ​പ് സ​ന്തോ​ഷ​ത്തോ​ടെ എ​ല്ലാ​വ​ർ​ക്കും നി​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കി​ടെ പോ​ളിം​ഗ് ഓ​ഫീ​സ​ർ ബൂ​ത്തി​നു പു​റ​ത്തി​റ​ങ്ങി ന​ട​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത​തു വീ​ഴ്ച​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More