Advertisement

സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു ; രണ്ടു മണിക്കൂറിലെ പോളിങ് നില 8.44 ശതമാനം

April 23, 2019
Google News 5 minutes Read

ജില്ലയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ടു മണിക്കൂറില്‍ ജില്ലയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലായി 8.44 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറ്റിങ്ങല്‍ – 8.7, തിരുവനന്തപുരം 8.17 എന്നിങ്ങനെയാണ് ലോക്സഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടിങ് ശതമാനം.

ജില്ലയിലെ ചില പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിനു തകരാര്‍ സംഭവിച്ചത് പരിഹരിച്ച് വോട്ടിങ് പുരോഗമിക്കുകയാണ്. കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കാസര്‍കോഡ് മണ്ഡലത്തിലെ പോള്‍ നില 11.75 ശതമാനമാണ്. മഞ്ചേശ്വരത്ത് 9.4, കാഞ്ഞങ്ങാട് 10.26, തൃക്കരിപ്പൂര്‍ 10.6 6, പയ്യന്നൂര്‍ 14.91, കല്യാശേരി 12.83 എന്നിങ്ങനെയാണ് പോള്‍ നില. മലപ്പുറത്ത് വോട്ടിങ് പുരോഗമിക്കുമ്പോള്‍
മലപ്പുറം -8.22, മഞ്ചേരി-8.7, കൊണ്ടോട്ടി -8.13,പൊന്നാനി-8.23, തവനൂര്‍ -8.28, കോട്ടക്കല്‍ -9.08
തിരൂര്‍-8.13, താനൂര്‍ -8.27, തിരൂരങ്ങാടി-8.62, നിലമ്പൂര്‍ -10.65, വണ്ടൂര്‍-6.43 എന്നിങ്ങനെയാണ്.

മലപ്പുറം ജില്ലയിലെ വോട്ടിങ് നില 6.3 ശതാമാനമാണ്.  വടകര  -6.51, തലശ്ശേരി -7.96,കൂത്തുപറമ്പ് -7.6, വടകര- 5.91, കുറ്റ്യാടി -4.91, നാദാപുരം- 7.48, കൊയിലാണ്ടി- 5.19, പേരാമ്പ്ര- 6.53 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

കോഴിക്കോട് ജില്ലയില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍, ചേലക്കര- 11.54, കുന്നംകുളം- 12.94, ഗുരുവായൂര്‍- 12.09, മണലൂര്‍- 12.69 എന്നിങ്ങനെയാണ്. വടക്കാഞ്ചേരി മണ്ഡത്തില്‍ പോളിങ് പുരോഗമിക്കുമ്പോള്‍, 12.15 ശതമാനമാണ് നിലവിലെ പോള്‍ നില. തൃശൂര്‍ മണ്ഡലത്തില്‍ വോട്ടിങ് പുരോഗമിക്കുമ്പോള്‍, 12.61 ആണ് നിലവിലെ പോള്‍ നില. പുതുക്കാട് മണ്ഡലത്തില്‍ -13.55, നാട്ടികയില്‍ -11.63, കയ്പ്പ്മംഗലത്ത്- 12.48, ഇരിങ്ങാലക്കുട-13.11, ചാലക്കുടി-13.34, കൊടുങ്ങല്ലൂര്‍- 12.91 എന്നിങ്ങനെയാണ് നിലവിലെ പോള്‍ നില.

മധ്യകേരളത്തില്‍ വോട്ടിങ് പുരോഗമിക്കുമ്പോള്‍, കോട്ടയം ജില്ലയിയിലെ വോട്ടിങ്ങ് നില 11.42 ശതമാനമായി തുടരുന്നു. രാവിലെ ഒന്‍പത് മണി പിന്നിടുമ്പോള്‍ കോട്ടയം ജില്ലയില്‍ ആകെ വോട്ട് ചെയ്തത് 137659 പേരാണ്. പിറവം-10.11, പാലാ-10.86, കടുത്തുരുത്തി-11.17,വൈക്കം-12.22
ഏറ്റുമാനൂര്‍-11.16, കോട്ടയം-12.71, പുതുപ്പള്ളി-12.13 കാഞ്ഞിരപ്പള്ളി – 14.55 %
എന്നിങ്ങനെയാണ് പോള്‍ നില. ഇടുക്കി ജില്ലയി്‌ലെ പൂഞ്ഞാറില്‍ പോള്‍ നില പുരോഗമിക്കുമ്പോള്‍ 13.54% ആണ് പോള്‍ നില.

കേരളം ഉറ്റു നോക്കുന്ന ജില്ലകളിലൊന്നായ പത്തനംതിട്ടയില്‍ പോളിങ് പുരോമിക്കുന്നു. ജില്ലയിലെ മണ്ഡലങ്ങളില്‍ കനത്ത പോളിങ്ങാണ് ഈ മണിക്കൂറുകളില്‍ നടക്കുന്നത്. പോളിങ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍, തിരുവല്ല – 10.95 , റാന്നി- 12.89,ആറന്മുള- 12.1 , കോന്നി – 12.35, അടൂര്‍-11.84 എന്നിങ്ങനെയാണ്.

തെക്കന്‍ കേരളത്തില്‍ വോട്ടിങ് പുരോഗമിക്കുമ്പോള്‍ കൊല്ലം ലോകസഭ മണ്ഡത്തിലെ നിലവിലെ പോളിങ്ങ് നില 11.76 ശതമാനത്തില്‍ കൂടുതലാണ്.

വോട്ടിങ് യന്ത്രത്തിലെ തകരാരുമൂലം പലയിടങ്ങളിലും വോട്ടെടുപ്പ് വൈകിയെങ്കിലും താരതമ്യേന സമാധാന പരമായ അന്തരീക്ഷമാണ് പോളിങ്ങ് ബൂത്തുകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here