Advertisement

വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ വീണ്ടും’ ആകാശഗംഗ’

April 24, 2019
Google News 0 minutes Read

വിനയൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ആകാശഗംഗ 2വിന്റെ ചിത്രീകരണത്തിന് തുടക്കമായി. സിനിമ പുറത്തിറങ്ങി ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ആദ്യ ഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ മനയിൽ തന്നെയാണ് രണ്ടാം ഭാഗവും ആരംഭിച്ചിരിക്കുന്നത്. ആകാശ ഗംഗ 2വിന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞതായി വിനയൻ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

മലയാളത്തിലെ എക്കാലത്തേയും മികച്ച ഹൊറർ ചിത്രമായിരുന്നു ആകാശഗംഗ. ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്ന വിവരം വിനയൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.അന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചെടുത്ത ഒരു ചിത്രത്തോടൊപ്പമായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നുവെന്ന വിവരം പുറത്തുവിട്ടത്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, രമ്യ കൃഷ്ണൻ, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാൻ തുടങ്ങിയവരാണ് ആകാശഗംഗ 2 ലെ അഭിനേതാക്കൾ. ഛായാഗ്രഹണം പ്രകാശ് കുട്ടി. സംഗീതം ബിജിബാൽ. ഗാനരചന ഹരിനാരായണനും രമേശൻ നായരും ചേർന്ന് നിർവഹിക്കുന്നു. ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ 1999ലാണ് ആകാശഗംഗ പുറത്തിറങ്ങിയത്. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി, രാജൻ പി ദേവ്, സുകുമാരി, കൊച്ചിൻ ഹനീഫ, മധുപാൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here