Advertisement

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ആഭ്യന്തര അന്വേഷണസമിതിയുടെ നോട്ടീസ്

April 24, 2019
Google News 0 minutes Read

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിൽ ഉള്ള മൂന്നംഗ സമിതിയാണ് നോട്ടീസ് അയച്ചത്. ഏപ്രിൽ 26 ന് സമിതിക്ക് മുമ്പാകെ ഹാജരാകാൻ നിർദ്ദേശമുണ്ട്.

പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ സുപ്രീം കോടതി രജിസ്ട്രർ ജനറലിനോട് സമിതി നിർദ്ദേശിച്ചു. ജസ്റ്റിസ് എസ്എ ബോബ്‌ഡെ ജസ്റ്റിസ്മാരായ എൻവി രമണ ഇന്ദിര ബാനർജി എന്നിവരടങ്ങുന്നതാണ് സമിതി.

മു​പ്പ​തി​യ​ഞ്ചു​കാ​രി​യാ​യ മു​ന്‍ ജൂ​നി​യ​ര്‍ കോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ആ​ണ് പ​രാ​തി​യു​മാ​യി 22 സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. 2018 ഒ​ക്ടോ​ബ​ര്‍ 10, 11 തീ​യ​തി​ക​ളി​ല്‍ ന്യൂ​ഡ​ല്‍​ഹി​യി​ലെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ഓ​ഫീ​സി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ ആ​രോ​പ​ണം.

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ തള്ളി സുപ്രീംകോടതി ജഡ്ജി നേരത്തെ രംഗത്തെത്തിയിരുന്നു.  ജീവനക്കാരിയുടെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പദവിയെ ദുർബലപ്പെടുത്താനാണ് ഇത്തരത്തിലൊരു നടപടി. ജീവനക്കാരി രണ്ട് കേസുകളിൽ പ്രതിയാണെന്നും രഞ്ജൻ ഗോഗൊയ് വിശദീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here