മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതി; ശ്രീധരൻ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്

മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് നടപടി. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

വി.ശിവന്‍കുട്ടിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ശ്രീധരന്‍പിള്ളക്ക് നോട്ടീസയച്ചത്. ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണം എന്ന പരാമര്‍ശമാണ് കേസിനാധാരം.

Read Also : ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശം; പരാമർശം നിയമലംഘനമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട്

ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു പരാമര്‍ശം. വിവാദ പരാമര്‍ശത്തില്‍ ശ്രീധരൻ പിള്ളക്കെതിരെ ആറ്റിങ്ങൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സിപിഎം നേതാവ് വി ശിവൻകുട്ടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്.

മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് ശ്രീധരൻ പിള്ളയുടെ പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവ് വി ശിവൻകുട്ടി ഹൈക്കോടതിയില്‍ ഹർജി നൽകിയത്. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More