കെവിൻ വധക്കേസ്; വിചാരണാ നടപടികൾ ഇന്ന് ആരംഭിക്കും

കെവിൻ വധക്കേസിൽ വിചാരണാ നടപടികൾ ഇന്ന് ആരംഭിക്കും. പിഴവുകൾ തിരുത്തി പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രമാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. ജൂൺ മാസത്തോടെ സാക്ഷി വിസ്താരങ്ങൾ പൂർത്തിയാക്കി കേസിൽ വിധിപ്രസ്താവം ഉണ്ടായേക്കും.
ദളിത് ക്രൈസ്തവ വിഭാഗത്തിൽ പെട്ട കെവിൻ ജോസഫ് ഇതര മതസ്ഥയായ തെന്മല സ്വദേശി നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതക കാരണമെന്നാണ് കുറ്റപത്രം. സംഭവം ദുരഭിമാന കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യുഷന്റെ ആവശ്യം കോടതി അംഗീകരിച്ചതാണ്. ഇന്ന് നടപടികൾ ആരംഭിച്ച് ജൂൺ മാസം ആറിനകം സാക്ഷി വിസ്താരങ്ങൾ പൂർത്തിയാക്കും. തുടർച്ചയായി കേസ് പരിഗണിക്കാനും കോടതി കഴിഞ്ഞ ദിവസം തീരുമാനമെടുത്തു.
Read Also : തൃശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു
കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങി പത്ത് വകുപ്പുകൾ ഉൾപ്പെട്ടതാണ് കുറ്റപത്രം. നീനുവിന്റെ സഹോദരൻ സ്യാനു ചാക്കോ, പിതാവാ ചാക്കോ എന്നിവരടക്കം പതിനാല് പേരാണ് പ്രതികൾ. കഴിഞ്ഞ വർഷം മേയ് ഇരുപത്തിയാറിനാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ ഭാര്യ നീനുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here