Advertisement

‘ ആ പ്രസ്താവനയിലൂടെ താങ്കൾ കൂടുതൽ ചെറുതാവുകയാണ്’; അൽഫോൺസ് കണ്ണന്താനത്തിനെതിരെ സിന്ധു ജോയി

April 25, 2019
Google News 1 minute Read

നടൻ മമ്മൂട്ടിക്കെതിരായി കേന്ദ്ര മന്ത്രിയും എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം നടത്തിയ പരാമർശത്തിൽ വിമർശനവുമായി സിന്ധു ജോയി. കണ്ണന്താനം ഉയർത്തിയിരിക്കുന്ന വിമർശനം ബാലിശവും പ്രതിഷേധാർഹവുമാണെന്ന് സിന്ധു ജോയി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ താൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ടെന്നും സിന്ധു ജോയി പറഞ്ഞു.

പി രാജീവും ഹൈബി ഈഡനും മികച്ച സ്ഥാനാർത്ഥികളാണെന്ന് മമ്മൂട്ടി പറഞ്ഞതിൽ എന്താണ് തെറ്റെന്ന് സിന്ധു ജോയി ചോദിക്കുന്നു. അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർത്ഥി ആണെന്ന് മമ്മൂട്ടി പറഞ്ഞോ? തെരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കിൽ അത് ആ മഹാനടന്റെ പേരിൽ വേണമായിരുന്നോ എന്നും സിന്ധു ജോയി ചോദിക്കുന്നു. ആ പ്രസ്താവനയിലൂടെ അൽഫോൺസ് കണ്ണന്താനം കൂടുതൽ ചെറുതാവുകയാണ് ചെയ്തതെന്നും സിന്ധു ജോയി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എറണാകുളത്തു എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം നടൻ മമൂട്ടിക്ക് എതിരെ ഉയർത്തിയിരിക്കുന്ന വിമർശനം ബാലിശവുംപ്രതിഷേധാർഹവുമാണ്. സാധാരണഗതിയിൽ പോളിങ് തുടങ്ങുമ്പോൾ തന്നെ സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തും. തുടർന്ന് മറ്റു പോളിങ് സ്റ്റേഷൻകളിലേക്കു പോകും. മണ്ഡലത്തിൽ പ്രമുഖർ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു അവരെ കാണാൻ പോകും. രണ്ടായിരത്തി ഒൻപതിൽ ഞാൻ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറിൽ വോട്ട് ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാർഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തിൽ പോയി. രണ്ടു പേരും മികച്ച സ്ഥാനാർഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതിൽ എന്താണ് ഇത്ര തെറ്റ്? അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ?തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കിൽ അത് ഈ മഹാനടന്റെ പേരിൽ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കൾ കൂടുതൽ ചെറുതാവുകയാണ്!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here