Advertisement

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

April 25, 2019
Google News 1 minute Read

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരായ ഗൂഢാലോചനയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസ് അരുൺ മിശ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ, ഐബി പൊലീസ് ഉദ്യോഗസ്ഥരുൾപ്പെട്ട സംയുക്ത സംഘമാണ് പരാതി അന്വേഷിക്കുന്നത്.

മു​പ്പ​തി​യ​ഞ്ചു​കാ​രി​യാ​യ മു​ന്‍ ജൂ​നി​യ​ര്‍ കോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ആ​ണ് പ​രാ​തി​യു​മാ​യി 22 സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. 2018 ഒ​ക്ടോ​ബ​ര്‍ 10, 11 തീ​യ​തി​ക​ളി​ല്‍ ന്യൂ​ഡ​ല്‍​ഹി​യി​ലെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ഓ​ഫീ​സി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ ആ​രോ​പ​ണം.

Read Also : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ഗുരുതരം; സുപ്രീംകോടതിയെ റിമോട്ട് കണ്‍ട്രോളിന് കീഴിലാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ തള്ളി സുപ്രീംകോടതി ജഡ്ജി നേരത്തെ രംഗത്തെത്തിയിരുന്നു. ജീവനക്കാരിയുടെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പദവിയെ ദുർബലപ്പെടുത്താനാണ് ഇത്തരത്തിലൊരു നടപടി. ജീവനക്കാരി രണ്ട് കേസുകളിൽ പ്രതിയാണെന്നും രഞ്ജൻ ഗോഗൊയ് വിശദീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here