Advertisement

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ഗുരുതരം; സുപ്രീംകോടതിയെ റിമോട്ട് കണ്‍ട്രോളിന് കീഴിലാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

April 25, 2019
Google News 0 minutes Read
Supreme court judiciary

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നില്‍ ഉന്നത തല ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. ചീഫ് ജസ്റ്റിനെതിരായ ആരോപണം ഗുരുതരമാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അന്വേഷണത്തിന് എസ്‌ഐറ്റി സംഘത്തെ നിയോഗിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ബെഞ്ച് ഫിക്‌സിങ് ആരോപണം അതീവ ഗുരുതരമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയും ചൂണ്ടിക്കാട്ടി. പുതിയ തെളിവുകള്‍ മുദ്രവെച്ച കവറില്‍ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

ചീഫ് ജസ്റ്റിസിനെതായ യുവതിയുടെ പരാതിയും ഗൂഢാലോചനയും രണ്ടായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് വാദത്തിനിടെ സുപ്രീകോടതിയില്‍ ആവശ്യപ്പെട്ടു. രണ്ടും രണ്ട് വിഷയങ്ങളാമെന്നും യുവതിയുടെ പരാതിയെ ഇത് ബാധിക്കില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. സുപ്രീംകോടതിയെ റിമോട്ട് കണ്‍ട്രോളിന് കീഴിലാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കാന്‍ ആകില്ലെന്നും അനുവദിച്ചാല്‍ സുപ്രീം കോടതിയെന്ന സ്ഥാപനം തന്നെ നിലനില്‍ക്കില്ലെന്നും മിശ്ര പറഞ്ഞു. പണം നല്‍കി സുപ്രീംകോടതി രാജിസ്ട്രാറിനെ സ്വാധീനിക്കുന്നു എന്നാണ് ആരോപണം. ഒരോ ദിവസവും ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പുറത്തു വരുന്നു. അതിലെ സത്യം പുറത്തു വരണമെന്നും അരഉണ്‍ മിശ്ര പറഞ്ഞു.

രാജ്യത്തെ ധനികരോട് തങ്ങള്‍ക്ക് പറയണം, നിങ്ങള്‍ക്ക് സുപ്രീംകോടതിയെ നിയന്ത്രിക്കാന്‍ ആകില്ലെന്ന്. നിങ്ങള്‍ കളിക്കുന്നത് തീക്കളി ആണെന്ന്. പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ക്ക് കത്തുകള്‍ അയക്കുകയാണെന്നും അരുണ്‍ മിശ്ര പറഞ്ഞു. ഈ സ്ഥാപനം അഭിഭാഷകരുടെ സ്ഥാപനമാണ്. സ്ഥാപനം നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമാണെന്ന് ഓര്‍ക്കണമെന്ന് ഇന്ദിരാ ജെയ്‌സിങിനോട് അരുണ്‍ മിശ്ര പറഞ്ഞു. ഉച്ചക്ക് രണ്ട് മണിക്ക് സുപ്രീകോടതി ഉത്തരവ് പുറപ്പെടുവിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here