Advertisement

അതിതീവ്ര ന്യൂനമർദ്ദം രൂപം കൊള്ളുന്നു; ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പ്

April 26, 2019
Google News 1 minute Read

തമിഴ്‌നാട്-ആന്ധ്രാ തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു. ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് നാല് ജില്ലകളിൽ തിങ്കളാഴ്ച്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളത്തിലും കർണാടകത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ശ്രീലങ്കയുടെ തെക്കുകിഴക്കായി ന്യൂനമർദം രൂപംകൊണ്ടത്. ഇത് ശക്തിപ്രാപിച്ച് 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം.

Read Also : തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ നൽകാൻ മത്രിസഭ തീരുമാനം

ഞായറാഴ്ച്ച പുലർച്ചെയോടെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളാ തീരത്തും കന്യാകുമാരിയിലും മണിക്കൂറിൽ 30 മുതൽ 40 കിമി വരെ വേഗത്തിൽ കാറ്റ് വീശും. കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച്ച കാറ്റിന്റെ വേഗം 70 കിലോമീറ്റർ വരെയാകുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്ച്ചയോടെ ന്യൂനമർദ്ദം തമിഴ്‌നാട് തീരത്തേക്കെത്തും. കേരളത്തിൽ ചൊവ്വാഴ്ച്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here