Advertisement

തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭ തീരുമാനം

April 26, 2019
Google News 1 minute Read

തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭ തീരുമാനം.
കടൽ ക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനെ നിബന്ധനകൾക്ക് വിധേയമായിട്ടാകും തീരുമാനം. തടവുകാർക്ക് പരോൾ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നിർദേശം അംഗീകരിച്ചു.

Read Also : ‘ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്’; സംസ്ഥാനത്താകെ 300 ബസ്സുകൾക്ക് പിഴ ഈടാക്കി

തടവുകാർക്ക് ശിക്ഷായിളവ് നൽകണമെന്ന ശിപാർശയും മന്ത്രി സഭായോഗം അംഗീകരിച്ചു. ശിക്ഷാ കാലാവധിയുടെ നിശ്ചിത കാലയളവ് പൂർത്തിയാക്കുകയും 70 വയസ്സ് കഴിയുകയും ചെയ്ത, ചീമേനി ജയിലിലെ നാലു തടവുകാർക്കാണ് ശിക്ഷായിളവ്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള ഇൻഷുറൻസ് പരിരക്ഷക്ക് അംഗീകാരമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here