ഐപിഎൽ എൽ-ക്ലാസികോ; ധോണിയില്ലാതെ ചെന്നൈ: ടോസ് അറിയാം

ഐപിഎല്ലിലെ 44ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ഫീൽഡ് ചെയ്യും. ടോസ് നേടിയ ചെന്നൈ നായകൻ സുരേഷ് റെയ്ന മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ചെന്നൈ നിരയിൽ ധോണി ഇല്ലാത്തതാണ് ഇന്നത്തെ ശ്രദ്ധേയ മാറ്റം. ധോണിക്കൊപ്പം ജഡേജയും ഡുപ്ലെസിസും ചെന്നൈക്ക് വേണ്ടി ഇന്നിറങ്ങില്ല. പകരം മുരളി വിജയ്, ധ്രുവ് ഷോറേ, മിച്ചൽ സാൻ്റ്നർ എന്നിവർ കളിക്കും. മുംബൈ നിരയിൽ ബെൻ കട്ടിംഗിനു പകരം എവിൻ ലൂയിസും മയങ്ക് മാർക്കണ്ഡേയ്ക്ക് പകരം അനുകുൾ റോയിയും ടീമിലെത്തി.
ഐപിഎൽ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ ചെന്നൈ ആദ്യ പാദത്തിലേറ്റ തോൽവിക്ക് പ്രതികാരം ചെയ്യാനാവും ഇറങ്ങുന്നത്. ഓപ്പണർ ഷെയിൻ വാട്സൺ ഫോമിലേക്ക് തിരികെയെത്തിയത് ചെന്നൈക്ക് ആശ്വാസമാണ്. അതേ സമയം, കഴിഞ്ഞ മത്സരം പരാജയപ്പെട്ട മുംബൈക്ക് ഈ മത്സരം വിജയിച്ച് വിജയ വഴിയിലേക്ക് തിരികെയെത്തേണ്ടതും അത്യാവശ്യമാണ്.
ഓപ്പണർ എവിൻ ലൂയിസ് ടീമിലെത്തിയതു കൊണ്ട് തന്നെ രോഹിത് മധ്യനിരയിലേക്കിറങ്ങി ഡികോക്കും ലൂയിസും മുംബൈ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here