Advertisement

ഗായകൻ ദലേർ മെഹന്തി ബിജെപിയിൽ ചേർന്നു

April 26, 2019
Google News 0 minutes Read

പഞ്ചാബി ഗായകൻ ദലേർ മെഹന്തി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി വിജയ് ഗോയൽ, നോർത്ത് വെസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ ഹൻസ് രാജ് ഹാൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദലേർ മെഹന്തിയുടെ ബിജെപി പ്രവേശനം. ബിജെപി ഡൽഹി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി, മുൻ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാർത്ഥിയുമായ ഗൗതം ഗംഭീർ എന്നിവരും സന്നിഹിതരായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലേക്ക് കടക്കാനിരിക്കേ, കൂടുതൽ താരങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുളള ഒരുക്കത്തിലാണ് ബിജെപി. ദിവസങ്ങൾക്ക് മുൻപാണ് സണ്ണി ഡിയോളും ഹൻസ് രാജും ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ ചേർന്ന ഇരുവരുടെയും സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചാണ് പാർട്ടിയിലേക്ക് വരവേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here