Advertisement

വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഫുട്ബോളർ എമിലിയാനോ സലായുടെ പിതാവ് അന്തരിച്ചു

April 26, 2019
Google News 0 minutes Read

ജനുവരിയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഫുട്ബോളർ എമിലിയാനോ സലായുടെ പിതാവ് ഹൊറാസിയോ സലാ മരണപ്പെട്ടു. സലാ ലോകത്തോട് വിട പറഞ്ഞ് മാസങ്ങൾ ആകും മുമ്പാണ് പിതാവും മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം. സലായുടെ മരണ ശേഷം അതീവ ദുഖത്തിലൂടെ ആയിരുന്നു ഹൊറാസിയോ കടന്നു പോയത് എന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. വീട്ടിൽ വെച്ചായിരുന്നു 58കാരനായ ഹൊറാസിയോ സലായുടെ മരണം.

കഴിഞ്ഞ ജനുവരിൽ തന്റെ കരാർ പൂർത്തിയാക്കാനായി കാർഡിഫിലേക്ക് പോകും വഴി ആയിരുന്നു സലായുടെ വിമാനം അപകടത്തിൽ പെട്ടത്. നാന്റെസ് ക്ലബിന്റെ താരമായിരുന്നു സലാ. താരവും പൈലറ്റും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here