Advertisement

നാലാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും

April 26, 2019
Google News 1 minute Read

നാലാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഏപ്രിൽ 29 നാണ് തെരഞ്ഞെടുപ്പ്. 71 സീറ്റുകളിലേക്കാണ് നാലാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം ഘട്ടവും പൂർത്തിയാകുന്നതോടെ വിവിധ സംസ്ഥാനങ്ങളിലായി 374 സീറ്റുകളിലേക്കുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകും.പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ ആവേശകരമായ പ്രചാരണത്തിലാണ് രാഷ്ട്രീയ പാർട്ടികളെല്ലാം. എല്ലാ  പാർട്ടികളും പ്രധാനപ്പെട്ട നേതാക്കളെ നാളെ പ്രചാരണ വേദികളിലെത്തിക്കുന്നുണ്ട്.

Read Also; ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മഹാരാഷ്ട്രയിൽ 17 , രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 13 , പശ്ചിമ ബംഗാളിൽ 8, മധ്യ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ 6, ബീഹാറിൽ 5, ജാർഖണ്ഡിൽ 3, ജമ്മു കാശ്മീരിൽ ഒന്ന് എന്നിങ്ങനെയാണ് നാലം ഘട്ടത്തിൽ ജനവിധി തേടുന്ന വിവിധ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഒഡിഷയിൽ 42 സീറ്റുകളിലേക്കുളള നിയമസഭ തെരഞ്ഞെടുപ്പും നടക്കും. കഴിഞ്ഞ ഘട്ടങ്ങളിലുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് ബംഗാളിലും ജമ്മു കാശ്മീരിലും തെരഞ്ഞെടുപ്പ് കമ്മീഷൻ  ഇത്തവണ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here