Advertisement

അധ്യാപക നിയമനത്തിൽ ക്രമക്കേട്; വ്യാജരേഖ ചമച്ച് 40 അധിക ഡിവിഷനുകൾ ഉണ്ടാക്കി കോടികൾ കോഴ വാങ്ങി; 24 എക്‌സ്‌ക്ലൂസീവ്

April 26, 2019
Google News 1 minute Read

തെക്കൻ കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വ്യാജ വിദ്യാർത്ഥി പ്രവേശനത്തിലൂടെ 20 എയ്ഡഡ് സ്‌കൂളുകൾ നടത്തിയത് 61 അധ്യാപക നിയമനങ്ങൾ. വ്യാജ രേഖകളിലൂടെ 40 അധിക ഡിവിഷനുകളുണ്ടാക്കിയാണ് കോടികളുടെ കോഴ വാങ്ങി മാനേജ്‌മെന്റുകൾ നിയമനം നടത്തിയത്. മറ്റ് എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് കുട്ടികളുടെ ടി.സി വാങ്ങി ഹാജർബുക്കിൽ ചേർത്താണ് സ്‌കൂളുകൾ വ്യാജ അഡ്മിഷനുകളുണ്ടാക്കിയത്. 24 എക്‌സ്‌ക്ലൂസീവ്.

സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വ്യാപകമായ രീതിയിൽ വ്യാജവിദ്യാർത്ഥി പ്രവേശനത്തിലൂടെ അധ്യാപക നിയമനം നടന്നുവെന്നാണ് രേഖകൾ തെളിയിക്കുന്നത്. സൂപ്പർ ചെക്ക് സെൽ 20 എയ്ഡഡ് സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ മാത്രം 61 അനധികൃത അധ്യാപക നിയമനം നടന്നതായി കണ്ടെത്തി. ഗൗരവമായ പരാതികളുള്ള സ്‌കൂളുകളിൽ മാത്രമാണ് സൂപ്പർ ചെക്ക് സെൽ പരിശോധന നടത്തിയത്. 40 ഡിവിഷനുകളാണ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് വ്യാജ അഡ്മിഷനിലൂടെയും വ്യാജ രേഖകളുപയോഗിച്ചും ഉണ്ടാക്കിയിട്ടുള്ളതെന്ന് സൂപ്പർ ചെക്ക് സെല്ലിന്റെ പരിശോധനയിൽ വ്യക്തമായി.

Read Also : വയനാട്ടില്‍ ചതുപ്പ് നിലം നികത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണം (24 എക്‌സ്‌ക്ലൂസീവ്)

അധ്യാപക നിയമനത്തിലൂടെ കോടികളാണ് മാനേജ്‌മെന്റുകൾ നേടിയത്. അധ്യാപകർ വിരമിക്കുമ്പോഴോ രാജി വയക്കുമ്പോഴോ ഉണ്ടാകുന്ന ഒഴിവുകളിൽ മാത്രമേ സാധാരണരീതിയിൽ മാനേജ്‌മെന്റുകൾക്ക് പുതിയ നിയമനം നടത്താൻ കഴിയുകയുള്ളൂ. കഴിഞ്ഞ കുറെ വർഷമായി കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് എയ്ഡഡ് സകൂൾ അധ്യാപകർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. അധ്യാപക നിയമനത്തിലെ വരുമാനം നിലച്ചതിനെ തുടർന്നാണ് വ്യാജ വിദ്യാർത്ഥി പ്രവേശനത്തിലൂടെ അധിക ഡിവിഷനുകൾ മാനേജ്‌മെന്റുകളുണ്ടാക്കിയത്. സമീപത്തുള്ള അധിക ഡിവിഷൻ ഉണ്ടാകാനിടയില്ലാത്ത സ്‌കൂളുകളിൽ നിന്നും കുട്ടികളുടെ ടി.സി സംഘടിപ്പിക്കുകയും ഇതു സ്വന്തം സ്‌കൂളിലെ ഹാജർബുക്കിൽ ചേർക്കുകയുമായിരുന്നു. ആറാം പ്രവർത്തി ദിവസം നടന്ന പരിശോധനയ്ക്ക് ശേഷം ഈ ടി.സി പഴയ സ്‌കൂളിനു മടക്കി നൽകി. ഇങ്ങനെയുണ്ടാക്കിയ 40 ഡിവിഷനുകളിലേക്ക് 61 അധ്യാപകരെ മാനേജ്‌മെന്റുകൾ നിയമിക്കുകയും ചെയ്തു. ഇതിലൂടെ കോടികളാണ് മാനേജ്‌മെന്റ് നേടിയത്. വ്യാജ അഡ്മിഷനിലൂടെ നടത്തിയ അധ്യാപക നിയമനത്തിലൂടെ ഒരു മാസം സർക്കാരിനു ശമ്പളത്തിനായി മാത്രം ചെലവാകുന്നത് 18 ലക്ഷം രൂപയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here