തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു പിന്നാലെ ഇന്ത്യയുമായി സംസ്‌കാര സമ്പന്നമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞടുപ്പ് അവസാനിക്കുന്നതിനു പിന്നാലെ ഇന്ത്യയുമായി സംസ്‌കാര സമ്പന്നമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
നിലവില്‍ മറ്റു രാജ്യങ്ങളുമായി പാകിസ്ഥാന് ഇന്ത്യയുമായി നിലവില്‍ മോശം ബന്ധമാണുള്ളതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിസന്ധിയാണ്. തെരഞ്ഞെടുപ്പിന് ശേഷം സംസ്‌കാരസമ്പന്നമായ ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
മാത്രമല്ല, അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. എന്തെന്നാല്‍ അഫ്ഗാനിസ്ഥാനില്‍ എന്ത് സംഭവിച്ചാലും അതിന്റെ പരിണിത പലം പാക് അതിര്‍ത്തി പ്രദേശത്തെക്കൂടെ ബാധിക്കുമെന്നും ഇമ്രാന്‍ഖാന്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല ഇറാനുമായും പാകിസ്ഥാന് നിലവില്‍ നല്ല ബന്ധമാണുള്ളതെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here