Advertisement

ഐപിഎല്ലിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ചുകൾ നേടുന്ന ഇന്ത്യക്കാരനായി രോഹിത്

April 27, 2019
Google News 0 minutes Read

ഐപിഎൽ മത്സരങ്ങളിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടുന്ന ഇന്ത്യൻ താരമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. 17 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളോടെയാണ് രോഹിതിൻ്റെ നേട്ടം.

ഇന്നലെ ചെന്നൈ സൂപ്പർ കിംഗിനെതിരെ നടന്ന മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം കരസ്ഥമാക്കിയതോടെയാണ് രോഹിത് ശർമ്മ ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ 67 റൺസെടുത്ത രോഹിതിൻ്റെ ഇന്നിംഗ്സാണ് മുംബൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

16 വീതം മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളുമായി യൂസുഫ് പത്താനും എംഎസ് ധോണിയും രണ്ടാം സ്ഥാനത്തുണ്ട്. 14 പുരസ്കാരങ്ങളുമായി സുരേഷ് റെയ്ന മൂന്നാമതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here