Advertisement

യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

April 28, 2019
Google News 0 minutes Read

ബസിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ട്രാവല്‍സ് ഉടമ സുരേഷ് കല്ലടക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുരേഷിനെ വിശദമായി ചോദ്യം ചെയ്യും.  കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

അതെ സമയം സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിയമ ലംഘനത്തിനെതിരെയുളള ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് തുടരുകയാണ്. നടപടിയില്‍ പ്രതിഷേധിച്ച് മലബാറില്‍ നിന്നുള്ള അന്‍പതോളം അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഇന്ന് രാത്രി സൂചന പണിമുടക്ക് നടത്തും

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ അടിസ്ഥാനത്തില്‍,  ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 120 ബസുകള്‍ പെര്‍മിറ്റ് ലംഘനം നടത്തിയതായി കണ്ടെത്തി. 4 ബസുകള്‍ ചരക്ക് എത്തിക്കാന്‍ ഉപയോഗിച്ചതായിയും കണ്ടെത്തിയും പോലീസ് പരിശോധനയില്‍ തെളിഞ്ഞു. നിയമലംഘനം നടത്തിയ ബസ്സുകളില്‍ നിന്നും അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ പിഴ ഈടാക്കി.

കോഴിക്കോട്,വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ബസ്സുകളാണ് പോലീസുകാരുടെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിനെത്തുടര്‍ന്ന് പണിമുടക്കുന്നത്.നേരത്തെ ബുക്ക് ചെയ്തവരെ ഫോണ്‍ മാര്‍ഗം വിവരം അറിയിച്ചതായി ബസ്സ് ഉടമകള്‍ 24 നോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here