ഒരു പന്തിൽ രണ്ടു വട്ടം പുറത്തായി പാണ്ഡെ; രണ്ടിലും പങ്കായി സഞ്ജു: വീഡിയോ

ഒരു പന്തിൽ രണ്ടു വട്ടം പുറത്തായി സൺ റൈസേഴ്സ് ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ മത്സരത്തിലാണ് പാണ്ഡെ രണ്ടു വട്ടം പുറത്തായത്. കീപ്പർ ക്യാച്ചിലൂടെയും സ്റ്റമ്പിങ്ങിലൂടെയുമായിരുന്നു പാണ്ഡെയുടെ പുറത്താവൽ.
ശ്രേയാസ് ഗോപാൽ എറിഞ്ഞ 15ആം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ശ്രേയാസിൻ്റെ ഗൂഗ്ലി തേർഡ്മാനിലേക്ക് തിരിച്ചു വിടാൻ ശ്രമിച്ച മനീഷിനു പിഴച്ചു. ബാറ്റിലുരുമ്മിയ പന്ത് നേരെ സഞ്ജുവിൻ്റെ കൈകളിലേക്ക്. പന്ത് പിടിച്ച സഞ്ജു ക്രീസിൽ നിന്നും പാണ്ഡെയുടെ കാല് ഉയർന്നപ്പോൾ സ്റ്റമ്പ് ചെയ്യുകയും ചെയ്തു. എന്നിട്ടായിരുന്നു അപ്പീൽ. അത് കീപ്പർ ക്യാച്ചാണെന്ന് മനസ്സിലായത് തേർഡ് അമ്പയർ റീപ്ലേ ആവശ്യപ്പെട്ടപ്പോൾ മാത്രമായിരുന്നു. ഇതോടെ ഒരു പന്തിൽ രണ്ട് തവണയാണ് പാണ്ഡെ പുറത്തായത്.
വീഡിയോ:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here