100 ടി-20 തോൽവികൾ; റെക്കോർഡിട്ട് ആർസിബി

ടി-20 ചരിത്രത്തിൽ 100 മത്സരങ്ങൾ തോൽക്കുന്ന ആദ്യ ഐപിഎൽ ടീമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെ തോൽവി വഴങ്ങിയതോടെയാണ് ആർസിബി നിർഭാഗ്യകരമായ ഈ റെക്കോർഡിലെത്തിയത്. തോൽവിയോടെ ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചിരുന്നു.
ടി-20 ചരിത്രത്തിൽ 100 തോൽവി വഴങ്ങുന്ന മൂന്നാമത്തെ ടീമാണ് ബാംഗ്ലൂർ. 112 തോല്‍വികളോടെ ഇംഗ്ലണ്ടിലെ മിഡിൽ സെക്‌സും, 101 തോല്‍വിയോടെ ഡെര്‍ബിഷെയറുമാണ് തോല്‍വിയുടെ കാര്യത്തില്‍ ബാംഗ്ലൂരിന് മുന്നിലുള്ളത്.
ബാംഗ്ലൂരിനൊപ്പം കഴിഞ്ഞ സീസണുകളിലെല്ലാം ഉണ്ടായിരുന്ന വിരാട് കോഹ്‌ലി ടീമിൻ്റെ 100ൽ 90 തോൽവികളിലും പങ്കായിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ മറ്റൊരു താരത്തിനും ഇത്രയും തോല്‍വികള്‍ നേരിടേണ്ടി വന്നിട്ടില്ല. ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ തുടക്കത്തില്‍ തന്നെ തുടരെ നേരിട്ട ആറ് തോല്‍വികളാണ് ബാംഗ്ലൂരിനെ തകർത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here