ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു

ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം.
ആകാശവാണിയിൽ ദീർഘകാല വാർത്താ അവതാരകനായിരുന്നു. ഗോപൻ എന്ന പേരിലാണ് ദില്ലിയിൽനിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി.
എസ് ഗോപന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താവതാരകനായിരുന്ന ഗോപന്റെ ഡൽഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തകള്‍ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here