ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ടം തുടങ്ങി. ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലേ സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതോടെ 374 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
രാജസ്ഥാനില്‍ ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്ന ഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ ഇ തോടെ തെരഞ്ഞെടുപ്പ് അവസാനിക്കുകയാണ്. നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഊര്‍മിള മതോണ്ഡ്കര്‍, നടി രേഖ, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, കനയ്യകുമാര്‍, ബി.ജെ.പി സിറ്റിങ് എം.പി പരേഷ് റാവല്‍, ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
543 ലോക്‌സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടം ആരംഭിക്കപ്പെടുന്നത് നാലാം ഘട്ടം മുതലാണെന്ന് വിലയിരുത്താം. ജമ്മു കശ്മീരിലെ അനന്ത്നാഗിലും ബിഹാറിലെ മണ്ഡലങ്ങളിലുംകനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here