വയനാട്ടിൽ കുരങ്ങ് പനി ബാധിച്ച് യുവാവ് മരിച്ചു

വയനാട്ടിൽ വീണ്ടും കുരങ്ങ് പനി മരണം.തിരുനെല്ലി ആത്താട്ടുകുന്ന് കോളനിയിലെ സുധീഷാണ് മരിച്ചത്. 28 വയസ്സായിരുന്നു. കുരങ്ങുപനി ബാധിച്ച് കുറച്ച് ദിവസങ്ങളായി സുധീഷ് ചികിത്സയിലായിരുന്നു.കർണാടക അതിർത്തിയിലുള്ള ബൈരക്കുപ്പയിൽ ജോലിക്ക് പോയപ്പോഴാണ് ഇയാൾക്ക് പനി ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുധീഷ് ഇന്ന് രാവിലെയാണ് മരിച്ചത്. വയനാട് ജില്ലയിൽ നേരത്തെയും കുരങ്ങ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ പത്തോളം പേർ കുരങ്ങ്പനി ബാധിച്ച് ചികിത്സയിലുള്ളതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top