Advertisement

ലാന്‍ഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി: ഒഴിവായത് വന്‍ദുരന്തം

April 29, 2019
Google News 0 minutes Read

ലാന്‍ഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തിലാണ് സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെങ്കിലും അല്‍പസമയത്തിനകം വിമാനം നിയന്ത്രണത്തിലായെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് ഷിര്‍ദ്ദിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഷിര്‍ദ്ദി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്.

ലാന്‍ഡിങ് സ്‌പോട്ടില്‍നിന്ന് ഏകദേശം 3040 മീറ്ററോളം മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നും തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെന്നുമാണ് വിവരം.

അപകടത്തെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും സാധാരണ രീതിയില്‍തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേ താത്കാലികമായി അടച്ചിട്ടു. ഇതേതുടര്‍ന്ന് ഷിര്‍ദ്ദി വിമാനത്താവളത്തില്‍നിന്നുള്ള മറ്റു വിമാനസര്‍വ്വീസുകളും പൂര്‍ണമായും തടസപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here