ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതില്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നത് തടയുന്നതെന്നും
തിരിച്ചറിയുന്നതിനു തടസ്സമായ രീതിയില്‍ മുഖം മറയ്ക്കാന്‍ അനുവദിക്കില്ലെന്നും പ്രസിഡന്റ് ഉത്തരവില്‍ പറയുന്നു.
മുഖം മറയുന്ന രീതിയിലുള്ള വസ്ത്രം എന്ന നിലയില്‍ നിഖാബും ബുര്‍ഖയും ധരിക്കുന്നതിനും നിരോധനമേര്‍പ്പെടുത്താനും ഉത്തരവില്‍ പറയുന്നുണ്ട്. 2.10 കോടി ജനസംഖ്യയുള്ള രാജ്യത്ത് 10 ശതമാനം മുസ്ലീങ്ങളുണ്ട്. ഇതില്‍ വളരെച്ചെറിയ വിഭാഗം സ്ത്രീകള്‍ മാത്രമാണ് നിഖാബ് ധരിക്കുന്നത് എന്നുള്ളതും ചോദ്യമുയര്‍ത്തുന്നു.
ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്ത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കയിലെ പ്രാദേശിക വിമത സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് അണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here