വടകരയിൽ 60 ബൂത്തുകളിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കെ.മുരളീധരൻ

വടകരയിൽ 60 ബൂത്തുകളിൽ കളളവോട്ട് നടന്നിട്ടുണ്ടെന്നും കള്ളവോട്ടിനെതിരെ നിയമനടപടിയുമായി നീങ്ങുമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. കള്ളവോട്ടിനെയും മറികടന്ന് വടകരയിൽ താൻ ജയിക്കും. 25,000 ത്തിൽ കുറയാത്ത ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് 18 സീറ്റുകൾ ഇത്തവണ കിട്ടുമെന്നും പാർലമെന്റിൽ സിപിഎം ഒറ്റ അക്കമാകുമെന്നും കെ.മുരളീധരൻ പറഞ്ഞു.
കള്ളവോട്ടെന്നത് സിപിഎമ്മിന്റെ ആചാരമാണ്. ബൂത്ത് ഏജന്റിനെ പോലും ഇരുത്താൻ സിപിഎം സമ്മതിക്കാറില്ല.പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ച ബൂത്തുകളിൽ പോലും ഇത്തവണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷയൊരുക്കിയില്ല. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here