Advertisement

കിരൺ ബേദിക്ക് തിരിച്ചടി; സർക്കാരിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് കോടതി

April 30, 2019
Google News 1 minute Read

പുതുച്ചേരി ലഫ്റ്റനന്റ്‌ ഗവർണർ കിരൺ ബേദിക്ക് തിരിച്ചടി. സർക്കാരിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. പുതുച്ചേരി സർക്കാരിനോട് ദൈനംദിന റിപ്പോർട്ട് വാങ്ങാൻ കേന്ദ്രസർക്കാർ കിരൺ ബേദിക്ക് നൽകിയിരുന്ന അനുമതിയും കോടതി റദ്ദാക്കി. പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎ ലക്ഷ്മി നാരായണൻ നൽകിയ റിട്ട് ഹർജിയിലാണ് കോടതിയുടെ നടപടി.

സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ കിരൺ ബേദി ഇടപെടുന്നതിനെച്ചൊല്ലി മുഖ്യമന്ത്രി നാരായണ സ്വാമിയുമായി നിരന്തരം തർക്കങ്ങളുണ്ടായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നാരായണ സ്വാമിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here