ഉമാഭാരതിയെ കണ്ട് പൊട്ടിക്കരഞ്ഞ് പ്രഗ്യാ സിംഗ്: വീഡിയോ

മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതിയെ കണ്ട് പൊട്ടിക്കരഞ്ഞ് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയും മലേഗവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിങ് താക്കൂർ. ഉമാഭാരതിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞാണ് പ്രഗ്യാ സിംഗ് സ്നേഹം പങ്കു വെച്ചത്.

നേരത്തെ ഭോപ്പാൽ മണ്ഡലത്തിലെ സ്ഥാനാർത്തിയായിരുന്ന ഉമാ ഭാരതിയെ തഴഞ്ഞാണ് ബിജെപി പ്രഗ്യാ സിംഗിന് സീറ്റ് നൽകിയത്. ഇതില്‍ ഉമ അസംതൃപ്തയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം, പ്രഗ്യാ സിംഗ് രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരിയാണോ എന്ന ചോദ്യത്തിന്, അവര്‍ മഹതിയായ സന്യാസിനിയാണ്, ഞാന്‍ വിഡ്ഡിയായ സാധാരണക്കാരിയും എന്നായിരുന്നു ഉമാഭാരതിയുടെ മറുപടി. ഇത് ഉമാഭാരതിയുടെ അതൃപ്തിയാണ് വെളിവാക്കുന്നതെന്നും വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലായിരുന്നു പ്രഗ്യാ സിംഗ് ഉമാഭാരതിയെ കാണാനെത്തിയത്. മധുരവും തിലകവും പൂക്കളും നല്‍കിയാണ് പ്രഗ്യാ സിംഗിനെ ഉമാഭാരതി സ്വാഗതം ചെയ്തത്. തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമാഭാരതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More