സിപിഎമ്മിനെതിരെയുള്ള കള്ളവോട്ട് ആരോപണത്തിനു പിന്നിൽ പ്രത്യേക അജണ്ട : സീതാറാം യെച്ചൂരി

സിപിഎമ്മിനെതിരെയുള്ള കള്ളവോട്ട് ആരോപണത്തിനു പിന്നിൽ പ്രത്യേക അജണ്ടയെന്ന് ജെനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പരാതികളിൽ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. രാഹുൽ ഗാന്ധിയോട് ചൗക്കിദാർ ചോർ ഹെ പരാമർശത്തിൽ മാപ്പു പറയണമെന്ന് കോടതി ആവശ്യപെട്ടെന്ന പ്രചരണം കള്ളമാണെന്നും യെച്ചൂരി പ്രതികരിച്ചു
കേരളത്തിൽ കോൺഗ്രസ്സ്, മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്ത കാര്യം മാധ്യങ്ങൾ എന്ത് കൊണ്ട് ഉന്നയിക്കുന്നില്ലെന്നായിരുന്നു സിപിഐഎം ജെനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചോദ്യം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കള്ള വോട്ട് ആരോപണത്തിലൂടെ അജണ്ട തയ്യാറാക്കി ജനങ്ങളെ സ്വാധീനിക്കാനാവില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു
കാവൽക്കാരൻ കള്ളനാണെന്ന കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിനല്ല കോടതി മാപ്പു ആവശ്യപെട്ടതെന്നും, കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചതിനാണെന്നും യെച്ചൂരി പറഞ്ഞു. ഇതല്ലാത്ത് പ്രചരണങ്ങൾ തെറ്റിദ്ധരിപ്പിക്കലാണെന്നും യച്ചൂരി കൂട്ടിചേർത്തു. 40 എംഎൽഎമാർ ത്രിണമൂൽ കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നും, കമ്മീഷൻ ഇതിൽ നടപടിയെടുക്കാത്തതെന്ന് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും യെച്ചൂരി പ്രതികരിച്ചു.
അതേസമയം, ബംഗാളിൽ ബിജെപിയും ത്രിണമൂൽ കോൺഗ്രസ്സും ഓരു നാണയത്തിൻറെ രണ്ട് വശങ്ങളാമെന്നും അദ്ദേഹം കൂട്ടിചേർത്തു. ത്രിപുരയിൽ ബിജെപി പ്രവർത്തകർ വ്യാപകമായി പോളിംഗ് ബൂത്തുകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ സംസ്ഥാനത്താകെ റി പോളിംഗ് നടത്തണമെന്ന് ആവശ്യപെട്ട് സി പി എം തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും സമീപിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here