റഫാലില്‍ സാവകാശമില്ല; പുനപരിശോധന ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും

റഫാല്‍ കേസില്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതേസമയം കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വരുന്ന ശനിയാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി അറ്റോണി ജനറലിന് നിര്‍ദ്ദേശം നല്‍കി.
ഇത് സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണമെങ്കില്‍ ശനിയാഴ്ച വരെ സമയമുണ്ടെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് പരിഗണിച്ചത്.
സിഎജി റിപ്പോര്‍ട്ട് പാര്‍ലനെന്റെറി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിച്ചെന്നും വിധിയ്ക്ക് സേ,ം കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായെന്നും കാണിച്ചായിരുന്നു പുനപരിശോധന ഹര്‍ജികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here