ആരു ചെയ്താലും കള്ളവോട്ട് മാപ്പർഹിക്കാത്ത തെറ്റെന്ന് സുധീരൻ

ആരു ചെയ്താലും കള്ളവോട്ട് മാപ്പർഹിക്കാത്ത തെറ്റാണെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. കള്ളവോട്ട് സംബന്ധിച്ചുള്ള എല്ലാ പരാതികളിലും നിഷ്പക്ഷമായ അന്വേഷണം നടത്തണം. കള്ളവോട്ടിന്റെ കാര്യത്തിൽ സിപിഎം സംസ്ഥാന,ദേശീയ നേതൃത്വങ്ങൾ മൗനം വെടിയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ പെടുന്ന കണ്ണൂർ പിലാത്തറയിലെ ബൂത്തിലും ധർമ്മടത്തെ ബൂത്തിലും സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ കാസർകോട് ഉദുമയിൽ മുസ്ലീം ലീഗ് നേതാവിന്റെ നേതൃത്വത്തിൽ ബൂത്ത് പിടിക്കാൻ ശ്രമിക്കുന്നതിന്റെയും കല്യാശേരിയിൽ മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും എൽഡിഎഫ് പുറത്തുവിട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here