Advertisement

നൃത്തദിനത്തിന് ആദരവ് അര്‍പ്പിച്ച് രാഗതീരം…

April 30, 2019
Google News 1 minute Read

വികാര വിചാരങ്ങളെ ശരീര ഭാഷയിലൂടെ പ്രകടിപ്പിക്കപ്പെടുന്ന കലയാണ് നൃത്തം. നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്‌കര്‍ത്താവായ ജിന്‍ ജോര്‍ജ് നോവറിന്റെ ജന്മദിനമാണ് ഏപ്രില്‍ 29 നൃത്ത ദിനമായി ആചരിക്കുന്നത്.

നൃത്തത്തിന് അദ്ദേഹം നല്‍കിയ ആജീവനാന്തര സംഭാവനകള്‍ പരിഗണിച്ച് നൃത്ത ലോകം അദ്ദേഹത്തിനു നല്‍കിയ സ്‌നേഹ ശ്രദ്ധാജ്ഞലിയായാണ് ഏപ്രില്‍ 29 നൃത്തദിനമായി പരിഗണിക്കപ്പെടുന്നത്.

ഈ വര്‍ഷത്തെ നൃത്ത ദിനത്തോടനുബന്ധിച്ച് സിഗ്നേച്ചര്‍ ഫിലിമായി അവതരിപ്പിക്കപ്പെടുന്നത് ‘രാഗതീരം’ ആണ്. മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ റ്റിജോ തങ്കച്ചന്‍ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേര്‍ന്നാണ് രാഗതീരത്തിലെ ഗാനം ആലപിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here