തളിപ്പറമ്പിൽ യുഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്ന് സിപിഎം; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ തളിപ്പറമ്പിൽ യുഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് സിപിഎം. തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്‌ക്കൂളിലെ ബൂത്തിൽ അഞ്ച് മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സിപിഎം പുറത്തുവിട്ടു. അനസ്, മുബാഷിർ, സാദിഖ്, മർഷാദ്, മുസ്തഫ എന്നിവർ കള്ളവോട്ട് ചെയ്തതായാണ് ആരോപണം. അഞ്ചു പേർ ഒന്നിലധികം പേർ വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇതേപ്പറ്റി സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top