Advertisement

പീ​ഡ​ന പ​രാ​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് മൊ​ഴി ന​ൽ​കി

May 1, 2019
Google News 0 minutes Read

ത​നി​ക്കെ​തി​രാ​യ പീ​ഡ​നാ​രോ​പ​ണ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി മൊ​ഴി ന​ൽ​കി. പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റീ​സ് ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ആ​ഭ്യ​ന്ത​ര സ​മി​തി​ക്കു മു​ന്പാ​കെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഹാ​ജ​രാ​യ​ത്. ആ​രോ​പ​ണ​ങ്ങ​ൾ ചീ​ഫ് ജ​സ്റ്റീ​സ് നി​ഷേ​ധി​ച്ച​താ​യാ​ണു വി​വ​രം. ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ചീ​ഫ് ജ​സ്റ്റീ​സ് പീ​ഡ​നാ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ക​മ്മി​റ്റി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കു​ന്ന​ത്.

ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നു പ​രാ​തി​ക്കാ​രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ത​ന്‍റെ അ​ഭി​ഭാ​ഷ​ക​യെ തെ​ളി​വെ​ടു​പ്പി​ൽ ഹാ​ജ​രാ​ക്കാ​ൻ സ​മ്മ​തി​ക്കാ​ത്ത​തും താ​ൻ നി​ർ​ദേ​ശി​ച്ച ഫോ​ണു​ക​ളി​ൽ​നി​ന്നു തെ​ളി​വെ​ടു​ക്കാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി നി​സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് എ​ക്സ് പാ​ർ​ട്ടി ന​ട​പ​ടി​യാ​യി തു​ട​രാ​ൻ സ​മി​തി തീ​രു​മാ​നി​ച്ചു.

ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ, ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദു മ​ൽ​ഹോ​ത്ര, ഇ​ന്ദി​ര ബാ​ന​ർ​ജി എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന ആ​ഭ്യ​ന്ത​ര സ​മി​തി. സു​പ്രീം​കോ​ട​തി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​രി​യാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രേ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here