യുഎസിൽ ഒരു ഇന്ത്യക്കാരനും മൂന്ന് ഇന്ത്യൻ വംശജരും വെടിയേറ്റ് മരിച്ചു

അമേരിക്കയിൽ സിഖ് കുടുംബത്തിലെ മൂന്ന് പേരടക്കം നാലു പേർ വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ സിൻസിനാറ്റിയിലാണ് നാലു പേർ വെടിയേറ്റ് മരിച്ചത്. കൊല്ലപ്പെട്ട നാലുപേരിൽ ഒരാൾ അമേരിക്ക സന്ദർശിക്കാനെത്തിയ ഇന്ത്യക്കാരനാണെന്നും മറ്റു മൂന്നു പേർ ഇന്ത്യൻ വംശജരാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
Indian Ambassador in United States @IndianEmbassyUS has informed me about the killing of four persons in Cincinnati on Sunday evening. One of them was an Indian national on a visit to US while others were persons of Indian origin. /1
— Chowkidar Sushma Swaraj (@SushmaSwaraj) April 30, 2019
കൊലപാതകത്തിന് കാരണം വംശീയ വിദ്വേഷമാണെന്ന് കരുതുന്നില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. സംഭവത്തെപ്പറ്റി പോലീസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസൽ ജനറൽ നടപടികൾ ഏകോപിപ്പിക്കുന്നതായും സുഷമ സ്വരാജ് ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here