മഹാരാഷ്ട്രയിൽ ഐഇഡി സ്‌ഫോടനം; 16 കമാൻഡോകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിൽ ഐഇഡി സ്‌ഫോടനം. സ്‌ഫോടനത്തിൽ 16 കമാൻഡോകൾ കൊല്ലപ്പെട്ടു. ഗച്ചിറോളിയിലാണ് കമാൻഡോകൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കമാൻഡോ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. സംബവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗച്ചിറോളിയിൽ നിന്നും മറ്റൊരു പ്രദേശത്തേക്ക് പോകുന്നവഴിയാണ് കമാൻഡോ സംഘത്തിനുനേരെ ആക്രമണമുണ്ടായത്. മാവോയിസ്റ്റുകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഗച്ചിറോളി ഇന്ത്യയിലെ റെഡ് കോറിഡോർ എന്ന മാവോയിസ്റ്റ് സ്വാധീന മേഖലയിൽപ്പെട്ടയിടമാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ സുരക്ഷാ സേന സഞ്ചരിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ അഗ്നിക്കിരകയാക്കിയിരുന്നു. ഇന്ന് നടന്ന രണ്ടാമത്തെ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും തെരച്ചിൽ തുടരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here