യാക്കാബോയ സഭാധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്ക ബാവ മെത്രാപ്പോലീത്തൻ ട്രസ്റ്റി പദവി രാജിവെച്ചു

യാക്കാബോയ സഭാദ്ധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്ക ബാവ മെത്രാപ്പോലീത്തൻ ട്രസ്റ്റി പദവി രാജി വെച്ചു.. കാതോലിക്ക പദവിയിൽ തുടരാൻ പാത്രിയാർക്കിസ് ബാവ നിർദേശിച്ചു. അങ്കമാലി മെത്രാപ്പോലീത്ത സ്ഥാനത്തും തോമസ് പ്രഥമൻ കാതോലിക്ക ബാവ തുടരും. മുന്ന് പേരടങ്ങിയ സമിതിക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റിയുടെ ചുമതല നൽകി. ഈ മാസം നടക്കുന്ന പ്രദേശിക സിനഡിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
യാക്കോബായ സഭയുടെ മാനേജിംഗ് കമ്മിറ്റിയോഗം നാളെ ചേരാനിരിക്കേയാണ് രാജി പ്രഖ്യാപനം. സഭാ കേസുകളും പാത്രീയാര്‍ക്കിസിന്റെ കേരള സന്ദര്‍ശനവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരാനിരുന്ന യോഗത്തില്‍ മറ്റു ചില വിഷയങ്ങളും അടിയന്തരമായി പരിഗണിക്കണമെന്ന് വൈദിക ട്രസ്റ്റിയും അത്മായ ട്രസ്റ്റിയും നിര്‍ദേശിച്ചുവെന്നാണ് സൂചന. തങ്ങളുടെ ആവശ്യത്തോട് കാതോലിക്കാ ബാവ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇവര്‍ ആരോപണം ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഈ മാസം 24ന് പാത്രീയാര്‍ക്കിസ് ബാവ കേരളം സന്ദര്‍ശിക്കാനിരിക്കേയാണ് കാതോലിക്കാ ബാവ രാജി പ്രഖ്യാപനം അറിയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here