Advertisement

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് തടവ്

May 1, 2019
Google News 0 minutes Read

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് 50 ആഴ്ച തടവുശിക്ഷ വിധിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ലണ്ടന്‍ കോടതി ശിക്ഷ വിധിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ലണ്ടനിലെ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതി വിധിച്ചത്.

അസാഞ്ജിന്റെ അഭിഭാഷകന്‍ നടത്തിയ ഖേദപ്രകടനം കോടതി തള്ളി. നിയമത്തെ മറികടക്കാന്‍ അസാഞ്ജ് മനപ്പൂര്‍വം ശ്രമിച്ചതായും ജഡ്ജി ഡെബോറ ടെയ്‌ലര്‍ പറഞ്ഞു. അസാഞ്ജിനെതിരെ സ്വീഡന്‍ ലൈംഗികാരോപണക്കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടാന്‍ അസാഞ്ജ് നിര്‍ബന്ധിതനായത്.

ജാമ്യവ്യവസ്ഥ ലംഘിച്ച ജൂലിയന്‍ അസാഞ്ജ് 2012 മുതല്‍ ഏഴു വര്‍ഷത്തോളം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. ഇക്വഡോര്‍ രാഷ്ട്രീയ അഭയം റദ്ദാക്കിയതോടെ, ഏപ്രില്‍ 11 നാണ് എംബസിയില്‍ നിന്നും അസാഞ്ജിനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വീഡന്‍ പിന്നീട് കേസ് ഉപേക്ഷിച്ചെങ്കിലും, ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചതിന് അദ്ദേഹത്തിനെതിരെ ബ്രിട്ടന്‍ നിയമനടപടി തുടരുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here