മറഡോണയുടെ ഇതിഹാസ കഥ പറയുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു; ടീസർ കാണാം

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിത കഥ പറയുന്ന ഡോക്യുമെൻ്ററി അണിയറയിലൊരുങ്ങുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലിലായിരിക്കും ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം. ഡോക്യുമെൻ്ററിയുടെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇറ്റാലിയൻ ക്ലബ് നാപോളിയിൽ മറഡോണ നടത്തിയ ഐതിഹാസിക പ്രകടനമാവും ഡോക്യുമെൻ്ററിയിലെന്നാണ് സൂചന. 1984ല്‍ മറഡോണ നാപ്പോളിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ ശ്രദ്ധേയമായ ചില പഴയ വീഡിയോകളുടെ സൂചനയുമുണ്ട്.
മറഡോണയുടെ ഫുട്ബോള്‍ ജീവിതത്തില്‍ ഇനിയും പുറംലോകം കണ്ടിട്ടില്ലാത്ത 500 മണിക്കൂര്‍ ദൃശ്യങ്ങളില്‍ നിന്നാണ് ഡോക്യുമെന്‍ററി ഒരുങ്ങുന്നത്. ബ്രസീലിന്‍റെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ സേനയെ കുറിച്ച് ഡോക്യുമെന്‍ററി ചെയ്ത അതേ സംഘമാണ് ഡിയേഗോ മറഡോണയ്ക്കും പിന്നില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here