Advertisement

ഫ്രാങ്കോ മുളക്കലിന്റെ സഹായിയിൽ നിന്ന് പണം തട്ടിയ കേസ്; പിടിയിലായ പൊലീസുകാരെ പഞ്ചാബ് പൊലീസിന് കൈമാറും

May 1, 2019
Google News 0 minutes Read

ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ജലന്തറിൽ അൻറണി മാടശ്ശേരിയിൽ നിന്നും പിടിച്ചെടുത്ത പണത്തിൽ 7 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ രണ്ട് പഞ്ചാബ്  പൊലീസുകാരെ ഇന്ന് പഞ്ചാബ്  പൊലീസിന് കൈമാറും. ഇന്നലെ ഉച്ചയോടെ ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ഇവർ കൊച്ചി പൊലീസിന്റെ പിടിയിലായത്. പഞ്ചാബ് പൊലീസിലെ എഎസ്ഐമാരായ ജോഗീന്ദ്ര സിംഗ്, രാജ് പ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്. പണം വിദേശത്തേയ്ക്ക് കടത്തിയതായാണ് പ്രതികൾ നൽകിയ മൊഴി.

പഞ്ചാബ്  പൊലീസിനെ ഏറെ നാണം കെടുത്തിയ വിഷയമായിരുന്നു ഇത്. ജലന്തറിൽ അൻറണി മാടശ്ശേരി എന്ന വൈദികനിൽ നിന്നും പിടിച്ചെടുത്ത 16.65 കോടി രൂപയിൽ 9.67 കോടി രൂപ മാത്രമാണ് ആദായ നികുതി വകുപ്പിന് പഞ്ചാബ് പൊലീസിന് കൈമാറാനായത്. ഇതിൽ നിന്നും 7 കോടി രൂപ തട്ടിയെടുത്ത പഞ്ചാബ് പൊലീസിലെ എഎസ്ഐ മാരായ ജോഗീന്ദ്ര സിംഗ്, രാജ് പ്രീത് സിംഗ് എന്നിവർ ഒളിവിൽ പോകുകയായിരുന്നു. സസ്പെൻഷനിലായ ഇരുവരും നേപ്പാളിലും ദില്ലിയിലും മുംബൈയിലുമായിരുന്നു.

തിങ്കളാഴ്ച കൊച്ചിയിലെത്തിയ ഇവരെ ഇന്നലെ ഉച്ചയോടെ ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് കൊച്ചി  പൊലീസ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. പണം വിദേശത്തേയ്ക്ക് കടത്തിയതായാണ് പ്രതികൾ നൽകിയ മൊഴി. 4.45 കോടി രൂപ പ്രതികളിലൊരാളായ രാജ് പ്രീത് സിംഗിന്റെ അമേരിക്കയിലുള്ള കാമുകിക്കാണ് അയച്ച് നൽകിയത്. 1.75 കോടി രൂപ പാരിസിലേക്കും അയച്ചതായാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

വക്കീലിന് കേസ് നടത്തിപ്പാവശ്യങ്ങൾക്കായി 5ലക്ഷം രൂപ നൽകി. 4 ലക്ഷം രൂപ ഇരുവരിൽ നിന്നുമായി  പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം പഞ്ചാബ് പൊലീസിന് കൈമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here