അഞ്ച് വര്‍ഷത്തിനു ശേഷം ഫേസ്ബുക്ക് അടിമുടി മാറുന്നു…!

അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്. ഡിസൈനിങ്ങിലുള്‍പ്പെടെയുള്ള മാറ്റം ഫേസ്ബുക്കിന്റെ F8 കോണ്‍ഫറന്‍സില്‍ വെച്ചാണ് ഫേസ്ബുക്ക് സിഇഒ കൂടെയായ സക്കര്‍ബെര്‍ഗ് പ്രഖ്യാപിച്ചത്.
യൂസറിനെ പബ്ലിക്കില്‍ നിന്ന് പ്രൈവറ്റ് ആക്കുകയാണ് പുതിയ ഡിസൈനിന്റെ ലക്ഷ്യം. മാത്രമല്ല, മാറ്റം വരുന്നതോടെ ഫേസ്ബുക്ക് കൂടുതല്‍ വേഗതയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
നിലവില്‍ ഡിസൈനില്‍ വരുന്ന മാറ്റം ഫേസ്ബുക്കിന്റെ നീല നിറം മാറ്റി പകരം വെള്ള നിറമാകും. ടൈംലൈനില്‍ മാറ്റം വരുത്തുന്നതിനൊപ്പം വെബ്‌സൈറ്റിന്റെയും ആപ്പിന്റെയും കോഡുകളിലും മാറ്റം വരുത്തും. ഡിസെനില്‍ വരുന്ന മാറ്റം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് ഗ്രൂപ്പുകള്‍ക്കായിരിക്കും. മാറ്റം ഗ്രൂപ്പുകളിലേക്ക് കൊണ്ടു വരുന്നതിന് മുകളില്‍ പ്രത്യേക ടാബുകള്‍ സജ്ജീകരിക്കും. ഈ മാറ്റം ഫേസ് ബുക്കിന്റെ സൈറ്റിലും ആപ്ലിക്കേഷനിലും ലഭിക്കുന്നതാണ്.
മാത്രമല്ല, 4ദ കോടി ഉപകാര പ്രദമായ ഗ്രൂപ്പുകളാണ് നിലവില്‍ ഫേസ്ബുക്കിലുള്ളത്. ഇതനുസരിച്ച് കമ്മ്യൂണിറ്റികളെപ്പോലെ ഗ്രൂപ്പുകള്‍ക്കും പ്രാധാന്യം നല്‍കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഇതോടൊപ്പം അക്രമം തീവ്രവാദ ചിന്തകള്‍ ഇവവെച്ചു പുലര്‍ത്തുന്ന ഗ്രൂപ്പുകള്‍ ഫേസ്്ബുക്കില്‍ ഇനി അനുവദിക്കുകയും ഇല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here