Advertisement

ഒഡീഷയിൽ ആഞ്ഞടിച്ച് ഫോനി; ആറ് മരണം

May 3, 2019
Google News 0 minutes Read

ഫോനി ചുഴലികാറ്റ് ഒഡീഷയിൽ ആഞ്ഞടിക്കുന്നു. ചുഴലികാറ്റിൽ ആറു പേർ കൊല്ലപെട്ടു. ഒഡീഷയിലാകെ വ്യാപക നാശനഷ്ടമുണ്ടായി. പുരിയിലെ നിരവധി ഗ്രമാങ്ങൾ വെള്ളത്തിനടിയിലാണ്. 50 കമ്പനി ദുരന്തനിവാരണ സേന സംഭവ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കേന്ദ്ര സർക്കാർ 1000 കോടിയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റിന്റെ വേഗത കുറയുമെന്നാണ് വിവരം.

അതി തീവ്ര വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്ന ഫോനി ചുഴലികാറ്റ് ഒഡീഷയിൽ ആഞ്ഞടിക്കുകയാണ്. മണിക്കൂറിൽ 245 കിലിമീറ്റർ വരെ ചുഴലികാറ്റിന്റെ വേഗത ഉയർന്നിരുന്നെങ്കിലും വേഗത കുറഞ്ഞിട്ടുണ്ട്. ചുഴലികാറ്റ് ബാധിത പ്രദേശങ്ങളിൽ കനത്ത മഴയും തീരദേശങ്ങളിൽ കടൽ ക്ഷോഭവും ഉണ്ടായി. പുരിയിൽ വെള്ളപൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഒഡീഷ എയിംസിലെ ഹോസ്റ്റലിലെ മേൽക്കൂര തകർന്നു. എന്നാൽ പ്രദേശങ്ങളിലാകെ ആളപായം കുറവാണ്. കാറ്റ് ബംഗാളിത്തുമ്പോൾ വേഗത 80 മുതൽ 115 വരെയാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലികാറ്റ് ബംഗളിലെത്തിയ ശേഷം ബംഗ്ലാദേശിലേക്ക് വീശും . ബംഗാളിലെ എട്ട് ജില്ലകളെ ഫോനി ബാധിച്ചേക്കും.

സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ സേനയുടെ യോഗം കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്നു. കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. ചുഴലികാറ്റ് വീശിയ സംസ്ഥാനങ്ങൾക്ക് കേന്ദ്രം 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെ തുടർന്ന് ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഗതാഗത സംവിധാനത്തിനു നിയന്ത്രണമേർപെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here