Advertisement

ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ പ്രവേശിച്ചു; കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടു

May 4, 2019
Google News 1 minute Read

ഒഡീഷയിൽ കനത്ത നാശം വിതച്ച ഫോനി ചുഴലികാറ്റ് പശ്ചിമ ബംഗാളിൽ പ്രവേശിച്ചു. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ പ്രവേശിച്ചത്. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചയോടെ ശക്തി കുറഞ്ഞ് ബംഗ്‌ളാദേശിലേക്ക് ഫോനി പ്രവേശിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം.

അതേസമയം, ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗിക്കുകയാണ്. താറുമാറായ വൈദ്യുതിയും ടെലിഫോൺ ബന്ധവും പുനഃസ്ഥാപിക്കാൻ
നൂറിൽ പരം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ജനങ്ങളെ മാറ്റി പാർപ്പിച്ചയിടങ്ങളിൽ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

Read Also : ഒഡീഷയിൽ ആഞ്ഞടിച്ച് ഫോനി; ആറ് മരണം

വെള്ളിയാഴ്ച്ച എട്ടരയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷയുടെ തീരം തൊട്ടത്. ചുഴലിക്കാറ്റിൽ ക്ഷേത്ര നഗരമായ പുരിയുടെ പല ഭാഗങ്ങളും വെള്ളത്തിലിടിയലായി. പുരിയിൽ ജില്ലയിൽ മാത്രം 160 ഓളം പേർക്കാണ് പരിക്കേറ്റത്. ചുഴലിക്കാറ്റിൽ 8 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പതിനൊന്ന് ലക്ഷത്തോളം ജനങ്ങളെ മാറ്റി പാർപ്പിച്ചതായി മുഖ്യമന്ത്രി നവീൻ പട്‌നായക് അറിയിച്ചു.

ഗജ്ഞം ,ഗജപതി ജില്ലകളിൽ ടെലിഫോൺ ബന്ധവും റോഡ് ഗതാഗതും പുനസ്ഥാപിച്ചു.ഗജ്ഞം ജില്ലയിൽ വൈദ്യുതി വിതരണം ഇന്ന് പുനസ്ഥാപിക്കാൻ കഴിയുമെന്നും നവീൻ പട്‌നായിക് പറഞ്ഞു. ബാക്കിയുള്ള ജില്ലകളിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ജനങ്ങളെ മാറ്റിപ്പാർപ്പിച്ച ഇടങ്ങളിൽ ഭക്ഷണവും വെള്ളവും സർക്കാർ ലഭ്യമാക്കിട്ടുണ്ട്. പ്രദേശങ്ങളിൽ പൊതു ഭക്ഷണശാലകൾ ഒരിക്കിട്ടുണ്ട്. ഭുവനേശ്വര വിമാനത്താവളം ഇന്ന് ഉച്ചയോടെ തുറന്നേക്കും. നാശനഷ്ട്ടങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here