‘സ്റ്റാര്‍ വാര്‍സ് ‘ ലെ ചുബാക്കാ അന്തരിച്ചു

‘സ്റ്റാര്‍ വാര്‍സ് ‘ ലെ ചുബാക്കാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പീറ്റര്‍ മേഹ്യൂ (74 ) ചൊവ്വാഴ്ച അന്തരിച്ചു . ടെക്‌സസിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1977 മുതല്‍ 2015 വരെ ‘സ്റ്റാര്‍ വാര്‍സ്’ എന്ന വെബ് സീരീസിലൂടെ ചുബാക്കാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പീറ്റര്‍ മേഹ്യു, രോമാവൃതമായ കഥാപാത്രത്തിലൂടെ വളരെ വേഗം പ്രേഷകരുടെ മനസ്സില്‍ ഇടം പിടിച്ചു.

6 അടി 6 ഇഞ്ച് ഉള്ള ഡേവിഡ് പ്രോസിനെയാണ് സംവിധായകന്‍ ജോര്‍ജ് ലൂക്കാസ് ചുബാക്കാ കഥാപാത്രമായി തീരുമാനിച്ചിരുന്നത്. പിന്നീട് ഡാര്‍ത്ത് വേഡര്‍ കഥാപാത്രത്തിലേക്ക് പ്രോസിനെ മാറ്റുകയായിരുന്നു. ഇതിനുശേഷമാണ് 7 അടി 2 ഇഞ്ച് ഉള്ള മേഹ്യൂവിലേക്ക് എത്തിച്ചേര്‍ന്നത്. അങ്ങനെ വീല്‍ച്ചെയര്‍ ബന്ധിതനായ മേഹ്യൂ ഉയരമുള്ള ചുബാക്കാ കഥാപാത്രമായി മാറുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

മേഹ്യൂവിനുശേഷം ജോനാസ് സോടാമോ ആണ് 2017 ല്‍ ഇറങ്ങിയ ‘ദി ലാസ്‌റ് ജെഡി ‘ ല്‍ ചുബാക്കായായാത്. സാമൂഹ്യ സേവനത്തില്‍ തല്‍പരനായിരുന്ന മേഹ്യൂ വെന്‍സ്വേലയിലെ കുട്ടികള്‍ക്ക് ഭക്ഷണവും ഇതര സാധനങ്ങളും എത്തിച്ചുകൊടുക്കുന്ന സംഘടനാ സ്ഥാപിച്ചിരുന്നു. ജൂണ്‍ 29 ന് കുടുംബ സുഹൃത്തുക്കള്‍ക്കും ഡിസംബറില്‍ ആരാധകര്‍ക്കുമായി മെമ്മോറിയല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുടുംബം അറിയിച്ചു. ഭാര്യ ആന്‍ജിയും മൂന്നു മക്കളും അടങ്ങിയതാണ് മേഹ്യൂവിന്റെ കുടുംബം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top