ശബരിമലയെ ഉപയോഗിച്ച് ബിസിനസ് ചെയ്യാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന് എ.പത്മകുമാർ

ശബരിമല വികസനവുമായി ബന്ധപ്പെട്ട് വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ശബരിമല വികസനത്തിന് വനം വകുപ്പ് തടസം സൃഷ്ടിക്കുകയാണെന്നും ശബരിമലയെ ഉപയോഗിച്ച് ബിസിനസ് ചെയ്യാനാണ് വനംവകുപ്പിന്റെ ശ്രമമെന്നും പത്മകുമാർ ആരോപിച്ചു. ശബരിമല വികസനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യത്തിലും വനംവകുപ്പ് എതിരു നിൽക്കുകയാണ്.
ശബരിമല ഭക്തർക്കാവശ്യമായ ഒരു കാര്യവും അനുവദിക്കുന്നില്ല. എന്നാൽ ബിസിനസ് നടത്താനാണ് വനംവകുപ്പിന്റെ ശ്രമം. വനംവകുപ്പിനെ ചായക്കച്ചവടം നടത്താൻ ആരും എൽപ്പിച്ചിട്ടില്ല.മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ തീരുമാനം പോലും വനംവകുപ്പ് അംഗീകരിക്കുന്നില്ല. ദേവസ്വം ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here