Advertisement

റബാഡ പുറത്ത്; ഡൽഹിക്ക് വൻ തിരിച്ചടി

May 3, 2019
Google News 0 minutes Read

പുറം വേദനയെത്തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടു നിന്ന ദക്ഷിണാഫ്രിക്കൻ പേസർ റബാഡയോട് ബാക്കി മത്സരങ്ങളിൽ നിന്നു കൂടി വിട്ടു നിൽക്കാൻ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. മെയ് 30ന് ലോകകപ്പ് തുടങ്ങാനിരിക്കെ മുൻകരുതൽ എന്ന നിലയിലാണ് ക്രിക്കറ്റ് ബോർഡിൻ്റെ നിർദ്ദേശം. ഇത് ഐപിഎൽ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് യോഗ്യത നേടിയ ഡൽഹി ക്യാപിറ്റൽസിന് വലിയ തിരിച്ചടിയാകും.

ടൂർണമെൻ്റിൽ 25 വിക്കറ്റുകളുമായി ഉജ്ജ്വല ഫോമിലുള്ള റബാഡ നിലവിൽ പർപ്പിൾ ക്യാപ്പ് ഉടമ കൂടിയാണ്. ഡൽഹി ബൗളിംഗ് യൂണിറ്റിനെ ചുമലിലേറ്റിയിരുന്ന ഈ ദക്ഷിണാഫ്രിക്കൻ പേസർ ഡൽഹിയുടെ യാത്രയിൽ നിർണ്ണായക പങ്കാണ് വഹിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here