സച്ചിൻ ആദ്യമായി ഷേവ് ചെയ്യാനിരുന്ന് കൊടുത്തത് ഈ പെൺകുട്ടികൾക്ക് മുന്നിൽ; വൈറലായി നേഹയും ജ്യോതിയും: വീഡിയോ

ഗില്ലറ്റ് ഇന്ത്യയുടെ പരസ്യത്തിലെ രണ്ട് പെൺകുട്ടികൾക്ക് മുന്നിലാണ് താൻ ആദ്യമായി ഷേവ് ചെയ്യാൻ ഇരുന്ന് കൊടുത്തതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. കഴിഞ്ഞ ദിവസം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രമടക്കാണ് സച്ചിൻ ഇത് വെളിപ്പെടുത്തിയത്. ബാർബർഷോപ്പ് ഗേൾസ് എന്നറിയപ്പെടുന്ന ജ്യോതിയും സ്നേഹയുമാണ് സച്ചിനെ ആദ്യമായി ഷേവ് ചെയ്യുന്നവർ എന്ന റെക്കോർഡ് കരസ്ഥമാക്കിയത്.
അച്ഛന് സുഖമില്ലാത്തത് കാരണം 2014 മുതല്‍ ഇവര്‍ അച്ഛന്റെ ബാര്‍ബര്‍ഷോപ്പ് സ്വന്തമായി നടത്തുകയാണ്. പുരുഷന്മാര്‍ക് മാത്രം ചെയ്യുന്ന ജോലിയെന്ന് സമൂഹം കല്പിച്ച ഒരു തൊഴിലാണ് നേഹയും ജ്യോതിയും തെരഞ്ഞെടുത്തതും മികച്ച രീതിയില്‍ നടത്തി കാണിച്ചതും. ഇത്തരത്തില്‍ അതിരുകളില്ലാത്ത സ്വപ്‌നം പൂര്‍ത്തിയാക്കി മറ്റുള്ളവര്‍ക്ക് മാതൃകയായി മാറുകയാണ് നേഹയും ജ്യോതിയും. ഇവരുടെ ജീവിതം പറയുന്ന ഗില്ലറ്റ് ഇന്ത്യയുടെ പരസ്യ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് സച്ചിൻ കടയിലെത്തി ഈ പെൺകുട്ടികളെ കണ്ടത്.
ഗില്ലറ്റ് ഇന്ത്യ സ്‌കോളര്‍ഷിപ്പിലേക്ക് ബാര്‍ബർ ഷോപ്പ് ഗേള്‍സിനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായാണ് സച്ചിന്‍ നേഹയുടെയും ജ്യോതിയുടെയും അടുത്തെത്തിയത്. ബാര്‍ബര്‍ഷോപ്പ് ഗേള്‍സിന്റെ വിദ്യാഭ്യാസത്തിനാവശ്യമായ സഹായങ്ങളാണ് സ്‌കോളര്‍ഷിപ്പായി നല്‍കുക. കുറച്ച് ദിവസം മുന്നേയാണ് ഇവരുടെ പരസ്യചിത്രം സച്ചിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഏഴ് ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്.
The real life story of Neha & Jyoti – daughters, dreamers & champions from Banwari Tola, UP. @GilletteIndia, this story will inspire everyone to have the right attitude and achieve their dreams because we learn from what we see.#NoGlassCeiling #NoInequality #BarberShopGirls pic.twitter.com/n5dSeyqJIL
— Sachin Tendulkar (@sachin_rt) 30 April 2019
നേഹയുടെയും ജ്യോതിയുടെയും ഉത്തരവാദിത്തം അവര്‍ അത് ഏറ്റവും മികച്ച രീതിയില്‍ നിറവേറ്റിയെന്നും ഏതൊരാള്‍ക്കും കണ്ടു പഠിക്കാവു ഒരു കാര്യമാണിതെന്നും സച്ചിന്‍ വീഡിയോ പങ്കു വെച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. സച്ചിനെു പിന്നാലെ ഫര്‍ഹാന്‍ അക്തര്‍, സ്വര ഭാസ്‌കര്‍, രാധിക ആപ്‌തെ, ഫാത്തിമ സന ഷെയ്ക്ക്, ഹെയര്‍ സ്റ്റൈലിസ്റ്റ് ആലിം ഹാക്കിം എന്നിവരും ബാര്‍ബര്‍ഷോപ്പ് ഗേള്‍സിന് അഭിനന്ദനങ്ങളര്‍പ്പിച്ചുകൊണ്ട് മുന്നോട്ടുവന്നു.
ഒരുപാട് കടമ്പകൾ കടന്നാണ് ഇരുവരും ഇവിടെയെത്തി നിൽക്കുന്നത്. പുരുഷാധിപത്യമുള്ള ഈ ജോലി ചെയ്യാൻ രൂപവും പേരും വരെ ഇവർക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ആണ്‍കുട്ടിയെ പോലെ മുടിവെട്ടിയും പേരുമാറ്റിയുമാണ് ആദ്യകാലത്ത് ഇവർ ജോലി ചെയ്തിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here