സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ബ്രയാൻ ലാറ
സഞ്ജു സാംസണെ ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഇയാളെ പോലെ പ്രതിഭയുള്ള ഒരു താരത്തെ കുറിച്ച് ചർച്ച പോലും നടക്കാത്തത് എന്ത് കൊണ്ടാണെന്ന് ലാറ ചോദിക്കുന്നു.
18ആം വയസ്സിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചയാളാണ് സഞ്ജു. കഴിഞ്ഞ വർഷങ്ങളിലായി ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു 20ആം വയസ്സിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചുവെങ്കിലും ഒരൊറ്റ മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. തുടർന്ന് സഞ്ജുവിന് അവസരം നൽകാൻ സെലക്ടർമാർ തയ്യാറായിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here