വനിത ഹോസ്റ്റലുകളിലെ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം

വനിത ഹോസ്റ്റലുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഹോസ്റ്റലുകളില്‍ പ്രവേശിക്കുന്നതിന്റെ സമയം ദീര്‍ഘിപ്പിച്ചതിനു പിന്നാലെയാണ് സര്‍ക്കാറിന്റെ ഈ നടപടി.
വസ്ത്രധാരണം, പുറത്തു പോകുന്നതിനും തിരികെയെത്തുന്നതും രേഖപ്പെടുത്തുന്നതിനുമുള്ള രജിസ്റ്റര്‍. വൈദ്യുതി ഉപയോഗം തുടങ്ങിയവയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെയും ആത്മവിസ്വാസത്തേയും തകര്‍ക്കുന്ന നിയമങ്ങളാണ് ഹോസ്റ്റലുകളില്‍ നിലനില്‍ക്കുന്നതെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്.
ഇതിനു പുറമേ, പകല്‍ ഉപാധികളോടെ ആണ്‍കുട്ടികളെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുന്നതിനും രാത്രി 10.30ന് പൊതുവായ സ്ഥലത്ത് ഇരുന്നു പഠിക്കണമെന്ന നിയമത്തിലും ഇളവ് ഉണ്ടാകും. ടോയ്‌ലെറ്റ് സൗകര്യങ്ങളിലും ഈ ഇളവുകള്‍ ബാധകമാണ്. അടുത്ത അധ്യയന വര്‍ഷം മുതലാണ് സര്‍്ക്കാര്‍ ഇത് നടപ്പിലാക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here